digital

പന്തളം : കുളനട ഗ്രാമപഞ്ചായത്ത് സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചതിന്റെ പ്രഖ്യാപനം പ്രസിഡന്റ് ചിത്തിര സി.ചന്ദ്രൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.ആർ.മോഹൻദാസ് അദ്ധ്യക്ഷതവഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജി.ഗീതാദേവി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.ഉണ്ണികൃഷ്ണപിളള, വാർഡ് മെമ്പർമാരായ ബിജു പരമേശ്വരൻ, അഡ്വ.വി.ബി.സുജിത്ത്, സാറാമ്മ കുഞ്ഞുകുഞ്ഞ്, മിനി സാം, ആർ.ബിന്ദു, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി.ചാന്ദ്നി, ജൂനിയർ സൂപ്രണ്ട് ആർ. രമാദേവി, സി.ഡി.എസ് ചെയർപേഴ്സൺ അയിനി സന്തോഷ്, വൈസ് ചെയർപേഴ്സൺ നിർമ്മല, കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.