life

പത്തനംതിട്ട : കെട്ടിട നിർമാണ ക്ഷേമനിധി ബോർഡിൽ നിന്ന് വിവിധ പെൻഷനുകൾ കൈപ്പറ്റുന്നവർ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഗസറ്റഡ് ഓഫീസറോ മെഡിക്കൽ ഓഫീസറോ സാക്ഷ്യപെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റിനോടൊപ്പം പെൻഷൻ ബുക്ക്, കാർഡ് അല്ലെങ്കിൽ ആധാർ കാർഡ് ഇവയിൽ ഒരു രേഖയുടെ പകർപ്പിൽ പെൻഷണറുടെ മൊബൈൽ നമ്പർ രേഖപ്പെടുത്തി നവംബർ ഒന്നുമുതൽ ഡിസംബർ 31 വരെയുളള കാലയളവിനുളളിൽ സമർപ്പിക്കണം. വിലാസം : ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ, കേരള കെട്ടിട നിർമാണ തൊഴിലാളി ക്ഷേമബോർഡ്, താഴത്ത് ബിൽഡിംഗ്സ്, ജനറൽ ഹോസ്പിറ്റലിന് സമീപം, പത്തനംതിട്ട. ഫോൺ : 0468 2324947.