അടൂർ: സിനിമാരംഗത്തെ തിരുത്തൽ ശക്തിയായി ഇൻഡിപെൻഡന്റ് ഫിലിം ടെലിവിഷൻ ആർട്ടിസ്റ്റ് ആൻഡ് ടെക്നിഷൻസ് അസോസിയേഷൻ (ഇഫ്റ്റ) ശക്തമായി രംഗത്തുണ്ടാവുമെന്ന് സംസ്ഥാന പ്രസിഡന്റ് പന്തളംസുധാകരൻ പറഞ്ഞു. ഇഫ്റ്റ സംസ്ഥാന നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡന്റ് ഹരികുമാർ പൂതങ്കര അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശോഭൻ പുതുപ്പള്ളി, വിനു വിദ്യാധരൻ, രാഹുൽരാജ്, ബിറ്റാജ് ജോസഫ്, രഘുനാഥ് കുളനട, ഡോ:മീര ആർ. നായർ, കുടശനാട് കനകം, പ്രിയ ഉണ്ണി, പ്രദീപ് ഗോകുലം, സുരേഷ് കുഴിവേലി, ഷാഖി മോൾ, ഷൈനി കോശി, ക്ളസ്റ്റർ കബീർ, ആർ. ജി ഉണ്ണികൃഷ്ണൻ, രതീഷ് കാസർഗോഡ്, നൗഷാദ് അമൻ, ദുർഗ നായർ, രമ്യ എന്നിവർ സംസാരിച്ചു.