udf
മാർച്ച് ധർണ്ണയും പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്യുന്നു

അടൂർ : പെരിങ്ങനാട് ചാല വാർഡിലെ വിഷ്ണു ഭവനത്തിൽ വിഷ്ണു (27) ആത്മഹത്യ ചെയ്യാൻ ഇടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം നടത്തി, കുറ്റക്കാരായ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പെരിങ്ങനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പറക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസിലേക്ക് നടത്തിയ മാർച്ചും, ധർണയും യു.ഡി.എഫ് അടൂർ നിയോജക മണ്ഡലം കൺവീനർ ശിവദാസൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹരികുമാർ മലമേക്കര അദ്ധ്യക്ഷത വഹിച്ചു.