science

പത്തനംതിട്ട : രണ്ട് ദിവസമായി വിവിധ സ്‌കൂളുകളിലായി ആയിരക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്ത ശാസ്‌ത്രോത്സവം സമാപിച്ചു. ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായ ഗണിതശാസ്ത്രമേള പത്തനംതിട്ട മാർത്തോമ്മാ എച്ച്.എസ്.എസ്സിലും പ്രവൃത്തിപരിചയ മേള കാതോലിക്കേറ്റ് എച്ച്.എസ്.എസ്സിലും സാമൂഹ്യശാസ്ത്രമേള ഓമല്ലൂർ ഗവ.എച്ച്.എസ്.എസിലും ശാസ്ത്രമേള ഓമല്ലൂർ ആര്യഭാരതി ഹൈസ്‌കൂളിലും നടന്നു. ഐ.ടി മേള തിങ്കളാഴ്ച തിരുവല്ല എസ്.സി.എച്ച്.എസ്.എസിൽ നടന്നിരുന്നു. മാർത്തോമ്മാ ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് വികസന ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സി.കെ.ലതാ കുമാരി ശാസ്‌ത്രോത്സവം ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട നഗരസഭാംഗം കെ.ജാസിംകുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ബി.ആർ.അനില, സ്‌കൂൾ പ്രിൻസിപ്പൽ ജിജി മാത്യൂസ്‌കറിയ, പ്രധാന അദ്ധ്യാപിക എം.ആർ.അജി, ബിനു ജേക്കബ് നൈനാൻ, സുശീൽ കുമാർ, സ്മിജു ജേക്കബ്, ടി.എം.അൻവർ, റെജി ചാക്കോ, സജി അലക്സാണ്ടർ എന്നിവർ സംസാരിച്ചു.