പരുമല : അനുഗ്രഹങ്ങളിലൂടെ ആത്മീയ ബോദ്ധ്യങ്ങൾ നേടണമെന്നും ഭൗതിക പ്രതിസന്ധികളുടെ പരിഹാരം മാത്രമാകരുത് മദ്ധ്യസ്ഥതയെന്നും പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ ഡോ. ബിജു ജേക്കബ് പ്രസ്താവിച്ചു. ഗ്രിഗോറിയൻ പ്രഭാഷണ പരമ്പരയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ അദ്ധ്യക്ഷത വഹിച്ചു. അത്മായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, ഫാ. എൽദോസ് ഏലിയാസ്, മത്തായി ടി. വർഗീസ്, സജി മാമ്പ്രക്കുഴി, മാത്യു ഉമ്മൻ അരികുപുറം, പി.എ.ജോസ് പുത്തൻപുരയിൽ എന്നിവർ പ്രസംഗിച്ചു. ഇന്ന് ഗ്രിഗോറിയൻ പ്രഭാഷണത്തിൽ കോട്ടയം ഓർത്തഡോക്‌സ് തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പൽ ഫാ.ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ പ്രഭാഷണം നിർവഹിക്കും.