mela
മാക്ഫാസ്റ്റ് കോളജിൽ സംഘടിപ്പിച്ച മാക്ഫിയെസ്റ്റ ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി പ്രൊഫസർ ഫാ.ഡോ. എം.പി. ജോർജ് കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : മാക്ഫാസ്റ്റ് കോളജിൽ നടക്കുന്ന നാഷണൽ ലെവൽ ഇന്റർ കൊളീജിയറ്റ് ഫെസ്റ്റ് - മാക്ഫിയെസ്റ്റയ്ക്ക് ആവേശോജ്ജ്വല തുടക്കം കുറിച്ചു. ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി പ്രൊഫസറും ശ്രുതി സ്കൂൾ ഒഫ് ലിറ്റർജിക്കൽ മ്യൂസിക് സ്ഥാപക ഡയറക്ടറുമായ ഫാ.ഡോ.എം.പി. ജോർജ് കോർ എപ്പിസ്കോപ്പ ഉദ്ഘാടനം നിർവഹിച്ചു. മാക്ഫാസ്റ്റ് കോളജ് ഡയറക്ടർ ഫാ.ഡോ.ചെറിയാൻ ജെ.കോട്ടയിൽ അദ്ധ്യക്ഷതവഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ.വർഗീസ് കെ.ചെറിയാൻ,ഫാക്കൽറ്റി കോ - ഓർഡിനേറ്റർ ഡോ.സ്മിത വിജയൻ, കോളേജ് അക്കാദമിക് ഡയറക്ടർ ഡോ.കെ.ആർ.സുകുമാരൻ നായർ, സ്റ്റുഡന്റ് കോ-ഓർഡിനേറ്റർമാരായ അമൽ ഷുജ, ക്രിസ്റ്റോ ബി.തരകൻ, ആബേൽ ടി.ഐസക് എന്നിവർ പ്രസംഗിച്ചു. ബിരുദ ബിരുദാനന്തര വിഭാഗങ്ങളിലെ മത്സരങ്ങളായിരുന്നു ഇന്നലെ. ഇന്ന് സ്കൂൾ കുട്ടികൾക്കായുള്ള മത്സരങ്ങളും കോളജ് കുട്ടികൾ അണിയിച്ചൊരുക്കുന്ന കലാ, സാംസ്കാരിക സന്ധ്യയും സംഗീതനിശയും അരങ്ങേറും. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി അഞ്ഞൂറോളം വിദ്യാർത്ഥി വിദ്യാർത്ഥിനികളാണ് മാക്ഫിയെസ്റ്റയിൽ പങ്കെടുക്കുന്നത്. മത്സര വിജയികൾക്ക് 1.5ലക്ഷം രൂപയുടെ കാഷ് പ്രൈസുകളാണ് ഏർപ്പെടുത്തിയിരുന്നത്. ഡിപ്പാർട്മെന്റ് ഒഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, മാനേജ്മെന്റ്റ് സ്റ്റഡീസ്, ഫുഡ് ടെക്നോളജി, സോഷ്യൽ വർക്ക്, സ്കൂൾ ഒഫ് ബയോസയൻസും സംയുക്തമായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.