അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കൊടുമൺ കിഴക്ക് മുറിയിൽ ചക്കാല മുക്ക് കിഴക്കേക്കല്ലുമ്മുകളിൽ വീട്ടിൽ അനീഷ് (27) നെ 15 വർഷം കഠിന തടവും 110000 രൂപ പിഴയും കോടതി ശിക്ഷിച്ചു. അടൂർ അതിവേഗ പ്രത്യേക കോടതി ജഡ്ജ് ടി. മഞ്ജിത്താണ് ശിക്ഷ വിധിച്ചത് . 2017 ലാണ് കേസിന് ആസ്പദമായ സംഭവം . വിവാഹ വാഗ്ദാനം നൽകി വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. അടൂർ പൊലീസ് ഇൻസ്‌പെക്ടറായിരുന്ന ആർ. മനോജ് കുമാർ രജിസ്റ്റർ ചെയ്ത കേസിൽ അടൂർ സി. ഐ ദിൻരാജ് വി.എസ് അന്വേഷണം നടത്തി. അടൂർ സി ഐ ആയിരുന്ന ജി .സന്തോഷ് കുമാറാണ് അന്വേഷണം പൂർത്തിയാക്കി ചാർജ് ഷീറ്റ് സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സ്മിത ജോൺ പി. ഹാജരായി. കേസിന്റെ വിചാരണ വേളയിൽ അതിജീവിത ആത്മഹത്യ ചെയ്തിരുന്നു.