30pandalam-thekkekara-ayu
യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

പന്തളം:പന്തളം തെക്കേക്കര ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റെയും പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ദേശീയ ആയൂർവേദ ദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാൻ വി .പി . വിദ്യാധര പണിക്കർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എ.എച്ച് ഡബ്ല്യൂ .സി പന്തളം തെക്കേക്കര മെഡിക്കൽ ഓഫീസർ ഡോ.മാൻസി അലക്‌സ് , ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ. കെ. ശ്രീകുമാർ , ഹാഷിം എ.ആർ ,പന്തളം തെക്കേക്കര എ .എച്ച് ഡബ്ല്യു. സി മൾട്ടിപർപ്പസ് ഹെൽത്ത് വർക്ക് ദീപ എസ്.ബാലൻ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളുടെ യോഗപ്രദർശനവും മുതിർന്നവർക്കുള്ള യോഗ പരിശീലനവും യോഗ ഇൻസ്ട്രക്ടർ ശ്രീലക്ഷ്മി എം .എസിന്റെ നേതൃത്വത്തിൽ നടത്തി.