 
നാരങ്ങാനം :ആലുങ്കൽ 5188ാംനമ്പർ എൻ.എസ്.എസ്. കരയോഗത്തിന്റെ വാർഷിക പൊതുയോഗം എൻ.എസ്.എസ്.താലൂക്ക് യൂണിയൻ ചെയർമാൻ അഡ്വ.ആർ.ഹരിദാസ് ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് വി.പി.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി വി.പി. മനോജ് കുമാർ(പ്രസിഡന്റ് ), എ.കെ. ഉണ്ണികൃഷ്ണൻ നായർ (സെക്രട്ടറി), അജയരാജ് (വൈസ് പ്രസിഡന്റ്), ഹരീഷ് വി.ഐ. (ജോയിന്റ് സെക്രട്ടറി) ,വിജയൻ നായർ എം.എസ് (ട്രഷറർ), വി.പി. മനോജ് കുമാർ എ.കെ.. ഉണ്ണികൃഷ്ണൻ നായർ (യൂണിയൻ പ്രതിനിധികൾ.) ,മനോജ് (ഇലക്ടറോൾ മെമ്പർ ) എന്നിവരെ തിരഞ്ഞെടുത്തു.പ്രതിനിധി സഭാഗം ജി.കൃഷ്ണകുമാർ വരണാധികാരിയായിരുന്നു.