30-nedumpram-gp
നെടുമ്പ്രം പഞ്ചായത്ത് നവീകരിച്ച എം.സി.എഫിന്റെ ഉദ്ഘാടനം അഡ്വ. മാത്യു ടി തോമസ് എംഎൽഎ നിർവഹിക്കുന്നു

നെടുമ്പ്രം: മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം പൂർണ്ണതയിൽ എത്തിക്കാൻ ഹരിതകർമ്മ സേനയുടെ പ്രവർത്തനത്തിന് കൂടുതൽ സഹായകരമാകുന്ന തരത്തിൽ വിപുലമായ സൗകര്യങ്ങളോടെ നെടുമ്പ്രം പഞ്ചായത്ത് നവീകരിച്ച എം.സി.എഫിന്റെ ഉദ്ഘാടനം അഡ്വ. മാത്യു ടി.തോമസ് എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്നകുമാരി അദ്ധ്യക്ഷത വഹിച്ചു. സൈലേഷ് മങ്ങാട്ട്, അഡ്വ. വിജി നൈനാൻ, ബിനിൽകുമാർ ,ഗിരീഷ് കുമാർ പ്രീതി മോൾ.ജെ, ചന്ദ്രലേഖ, വിശാഖ് വെൺപാല, തോമസ് ബേബി, വൈശാഖ് പി, ജിജോ ചെറിയാൻ, ഗ്രേസി അലക്‌സാണ്ടർ, അനിൽകുമാർ, ഉമാദേവി, ശാന്തകുമാർ എ.ആർ എന്നിവർ പ്രസംഗിച്ചു.