
തിരുവല്ല: മുത്തൂർ ക്രൈസ്റ്റ് സെൻട്രൽ സ്കൂളിൽ വിജ്ഞാനവും വിനോദവും പകരുന്ന ആർട്സ് ആൻഡ് സയൻസ് എക്സിബിഷൻ, (ക്രിസ്പോ ടു.കെ 24) തുടങ്ങി. തിരുവല്ല നഗരസഭാ വൈസ് ചെയർമാൻ ജിജി വട്ടശേരി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ. തോമസ് ചെമ്പിൻ പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ഇന്ദുചന്ദ്രൻ, വൈസ് പ്രിൻസിപ്പൽ ഫാ.റോജിൻ തുണ്ടിപ്പറമ്പിൽ എന്നിവർ പങ്കെടുത്തു. വിവിധ കോളേജുകളുടെ പ്രദർശനശാലകൾ, പപ്പറ്റ് ഷോ, സൗണ്ട് വേവ്, ഫുഡ് കോർട്ട് എന്നിവയും പ്രദർശനത്തിന്റെ ഭാഗമായിട്ടുണ്ട്. എക്സിബിഷൻ ഇന്ന് സമാപിക്കും.