തിരുവല്ല ; ഉപദേശിക്കടവ് പാലം നിർമ്മാണം പൂർത്തിയാകുന്നതോടെ ഇവിടേയ്ക്ക് എത്തിച്ചേരാനുള്ള തിക്കപ്പുഴ - ഉപദേശിക്കടവ് റോഡ് അടിയന്തരമായി പൊതുമരാമത്ത് ഏറ്റെടുത്ത് വീതികൂട്ടി പുനർ നിർമ്മിക്കണമെന്ന് സി.പി.എം പരുമല ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സി.പി.എം തിരുവല്ല ഏരിയാ സെക്രട്ടറി അഡ്വ.പി.ബി സതീഷ്കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറി കെ.പി ഉദയഭാനു, ഏരിയ കമ്മിറ്റി അംഗങ്ങളായ അഡ്വ.ഫ്രാൻസിസ് വി ആന്റണി, സി.എൻ.രാജേഷ്, പി.ഡി.മോഹനൻ, അഡ്വ.ടി.കെ.സുരേഷ് കുമാർ, സി.കെ.പൊന്നപ്പൻ, തങ്കമണി നാണപ്പൻ, അനൂപ് കുമാർ എന്നിവർ സംസാരിച്ചു. ഇ.ജി ഹരികുമാർ, മണിയമ്മ കൊച്ചുകുട്ടൻ, എം ഓമനക്കുട്ടൻ എന്നിവർ ഉൾപ്പെട്ട പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ഷിബു വർഗ്ഗീസ് സെക്രട്ടറിയായിട്ടുള്ള 15 അംഗ ലോക്കൽ കമ്മിറ്റിയെ തെരഞ്ഞെടുത്തു.