പത്തനംതിട്ട: സി.എസ്.ഐ ഇലന്തൂർ വൈദിക ജില്ലാകൺവെൻഷൻ നാളെ മുതൽ മൂന്നുവരെ പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ നടക്കും. ന്യൂനപക്ഷ അവകാശ സെമിനാർ, സൺഡേസ്‌കൂൾ ദിന റാലി എന്നിവയും ക്രമീകരിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
നാളെ വൈകിട്ട് ആറിന് മാർത്തോമ്മ സഭ കൊട്ടാരക്കര പുനലൂർ ഭദ്രാസനാദ്ധ്യക്ഷൻ ഡോ.തോമസ് മാർ തീത്തോസ് എപ്പിസ്‌കോപ്പ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ബ്രദർ എബി ടി. ഉമ്മൻ, റവ.ഷാജി എം. ജോൺസൺ എന്നിവർ വചനശുശ്രൂഷ നിർവഹിക്കും. റവ. വർഗീസ് മാത്യു അദ്ധ്യക്ഷത വഹിക്കും.
ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ചുള്ള സെമിനാർ നാഷണൽ ക്രിസ്ത്യൻ മൂവ്‌മെന്റ് ഫോർ ജസ്റ്റീസിന്റെ ആഭിമുഖ്യത്തിൽ മൂന്നിന് വൈകിട്ട് അഞ്ചിന് റോയൽ ഓഡിറ്റോറിയത്തിൽ നടക്കും. ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഫാ.ബെന്യാമിൻ ശങ്കരത്തിൽ സെമിനാറിൽ പ്രസംഗിക്കും. സൺഡേസ്‌കൂൾ ദിനത്തോടനുബന്ധിച്ച റാലി മൂന്നിന് 3.30ന് പത്തനംതിട്ട പഴയ സ്റ്റാൻഡിൽ നിന്നാരംഭിച്ച് സെൻട്രൽ ജംഗ്ഷൻ, സ്റ്റേഡിയം വഴി റോയൽ ഓഡിറ്റോറിയത്തിൽ സമാപിക്കും. റവ.ജോണി ആൻഡ്രൂസ്, റവ.ഷാജി കെ. ജോർജ്, പ്രൊഫ.ജോർജ് മാത്യു, കെ.കെ.ചെറിയാൻജി, അനീഷ് തോമസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.