 
വള്ളിക്കോട്: വായനശാലയുടെ നേതൃത്വത്തിൽ അസീം താന്നിമൂടിന്റെ 'അന്നുകണ്ട കിളിയുടെ മട്ട് ' എന്ന കവിതാസമാഹാരം ചർച്ച ചെയ്തു. പു.ക.സ സംസ്ഥാന കമ്മിറ്റിയംഗം എ. ഗോകുലേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മോഹൻകുമാർ വള്ളിക്കോട് അദ്ധ്യക്ഷത വഹിച്ചു. പി. ജി. ആനന്ദൻ, അസീം താന്നിമൂട്, ഡോ. നിബുലാൽ വെട്ടൂർ, കൈപ്പട്ടൂർ തങ്കച്ചൻ, ബിനു. ജി തമ്പി, പ്രീത് ചന്ദനപ്പള്ളി, മിനി കോട്ടൂരേത്ത്, ശാന്തമ്മ , വള്ളിക്കോട് രമേശൻ, എം. എസ് മധു, രമേശ് അങ്ങാടിക്കൽ, അനൂപ് വള്ളിക്കോട്, എം. ആർ. സി നായർ, അജിത സി. ശേഖർ, സിന്ധു പി. ആനന്ദ്, പി. ജി. ശശിധരക്കുറുപ്പ്, എ. ശൈലജകുമാരി എന്നിവർ പ്രസംഗിച്ചു.