
തുമ്പമൺ : പരുമല തീർത്ഥാടന പദയാത്ര തുമ്പമൺ വൈ.ഡബ്ല്യു.സി.എ അംഗങ്ങൾ ഓലകൊണ്ട് നിർമ്മിച്ച വല്ലം ഗ്രാമപഞ്ചായത്തിന് കൈമാറി. പരുമല തീർത്ഥാടന പദയാത്ര സ്വീകരണവുമായി ബന്ധപ്പെട്ട് ഉണ്ടാകുവാൻ സാദ്ധ്യതയുള്ള അജൈവ പാഴ് വസ്തുക്കൾ ശേഖരിക്കുന്നതിനായി നിർമ്മിച്ച വല്ലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ വൈ.ഡബ്ല്യു.സി.എ പ്രസിഡന്റ് ഷൈനി ജോൺസനിൽ നിന്ന് ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് തോമസ് വർഗീസ് ,വൈ.ഡബ്ല്യു.സി.എ സെക്രട്ടറി ഷീല അലക്‌സ് , ഫാദർ സി.കെ.തോമസ് ,അഹമ്മദ് ഹുസ്സൈൻ.എസ്, നിസാമുദ്ദീൻ ,അജീഷ്.എച്ച് , അനൂപ്.എം.വി എന്നിവർ പങ്കെടുത്തു.