പന്തളം:കെ.എസ്.എസ്.പി.യു. പന്തളം ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ സാംസ്‌കാരിക സമ്മേളനം ബ്ലോക്ക് പ്രസിഡന്റ് ടി.എൻ. കൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയിൽ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ലസിതാ നായർ ഉദ്ഘാടനം ചെയ്തു. മഹാകവി കുമാരനാശാന്റെ കാവ്യപ്രപഞ്ചവും സ്ത്രീ കഥാപാത്രങ്ങളും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സി.എ.പൊന്നമ്മ വിഷയം അവതരിപ്പിച്ചു. കെ.പൊന്നമ്മ പി.ആർ.സാംബശിവൻ, കെ.ആർ.ഗോപിനാഥൻ ,വി. ജി.ഭാസ്‌കരക്കുറുപ്പ്, കെ.ജി.വിശ്വനാഥനാ ചാരി, ലൈയ് ലാമണി ,കെ.ആർ.സുകുമാരൻ നായർ, എൻ. ഗോവിന്ദനുണ്ണിത്താൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
പന്തളം കാവ്യ നിർഝരിയുടെ നേതൃത്വത്തിൽ നടന്ന കവിയരങ്ങിൽ കവി പന്തളം പ്രഭ, ഗാനപ്രിയ, സദാനന്ദിരാജപ്പൻ,ജ്യോതി വർമ്മ ,അയ്ക്കാട് മോഹനൻ ,സുരേഷ്‌ക ലാലയം എന്നിവർ കവിതകളവതരിപ്പിച്ചു.