ff
ജിന്റോ ജോർജ്

പത്തനംതിട്ട : ട്രാഫിക്ക് ഡ്യൂട്ടിക്കിടെ ഹോം ഗാർഡിനെ മർദ്ദിക്കുകയും, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ പത്തനംതിട്ട പൊലീസ് പിടികൂടി. കുമ്പഴ വരുവാതിൽ വീട്ടിൽ ജിന്റോ ജോർജ്(39)ആണ് അറസ്റ്റിലായത്. പത്തനംതിട്ട ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റിലെ ഹോം ഗാർഡ് ഷിബു കുര്യന് ഇന്നലെ വൈകിട്ട് 3.15 ന് കുമ്പഴയിലാണ് ഇയാളുടെ മർദ്ദനമേറ്റത്. പത്തനംതിട്ട പൊലീസ് ഇൻസ്‌പെക്ടർ ഷിബുകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.