
പന്തളം : കേന്ദ്ര സർക്കാരും ടയർ കമ്പനികളും ഒത്തുകളിച്ച് സ്വാഭാവിക റബറിന്റെ വിലയിടിക്കുന്നതിനെതിരെ കേരള കർഷക സംഘം പന്തളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളം പോസ്റ്റ് ഓഫീസിലേക്ക് കർഷക മാർച്ച് നടത്തി. മാർച്ച് കർഷക സംഘം പന്തളം ഏരിയ സെക്രട്ടറി സി .കെ.രവിശങ്കർ ഉദ്ഘാടനം ചെയ്തു. കർഷക സംഘം പന്തളം ഏരിയ കമ്മിറ്റി പ്രസിഡന്റ് എം.ആർ.മനോജ് കുമാർ , ഏരിയ കമ്മിറ്റി അംഗങ്ങളായ ബി.പ്രദീപ് , കെ.എച്ച്.ഷിജു, കെ.ഹരിലാൽ എന്നിവർ സംസാരിച്ചു.