പന്തളം :കുടശനാട് തിരുമണിമംഗലം ശ്രീ മഹാദേവർക്ഷേത്രത്തിലെ ദശാവതാര ചാർത്ത് ഇന്നുമുതൽ 10 വരെ നടക്കും. 4 മുതൽ ഭാഗവത തത്വസമീക്ഷാ സത്രവും ഉണ്ടായിരിക്കും. അതിന് മുന്നോടിയായുള്ള വിഗ്രഹധ്വജ ഘോഷയാത്ര ഞായറാഴ്ച രാവിലെ 8ന് ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും. വൈകിട്ട് ആറിന് സത്ര സമാരംഭ സഭ നടക്കും. ഉപദേശക സമിതി പ്രസിഡന്റ്പ്രശാന്ത് എം. കുറുപ്പ് അദ്ധ്യക്ഷത വഹിക്കും.. ഭദ്രദീപപ്രതിഷ്ഠ സ്വാമി സദ് സ്വരൂപാനന്ദ സരസ്വതിയും ധ്വജ പ്രതിഷ്ഠയും അനുഗ്രഹപ്രഭാഷണവും ശിവഗിരി മഠത്തിലെ സ്വാമി അസംഗാനന്ദയും നിർവഹിക്കും. ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ നാരായണീയ പാരായണം വൈകിട്ട് 5.30ന് അവതാരദർശനം, തുടർന്നുള്ള എല്ലാ ദിവസവും വൈകിട്ട് അഞ്ചിന് അവതാരദർശനം ഉണ്ടായിരിക്കും .