
പത്തനംതിട്ട : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിലൂടെ ജില്ലയിലെ 20 ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങളായി മാറുന്നു. മറ്റ് തദ്ദേശസ്ഥാപനങ്ങളിലെതുൾപ്പെടെ 424 സ്‌കൂളുകളാണ് ജില്ലയിൽ ഹരിത വിദ്യാലയങ്ങളാകുന്നത്. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള എല്ലാ വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങളായി മാറിയിട്ടുണ്ട്. ജില്ലയിൽ കുറ്റൂർ, എഴുമറ്റൂർ, വെച്ചൂച്ചിറ മല്ലപ്പുഴശ്ശേരി, പുറമറ്റം, ചെറുകോൽ, കോഴഞ്ചേരി, റാന്നി, റാന്നിഅങ്ങാടി, വടശ്ശേരിക്കര, നാറാണംമൂഴി, തുമ്പമൺ, പള്ളിക്കൽ, മല്ലപ്പള്ളി, കല്ലുപ്പാറ, കോട്ടങ്ങൽ, കൊറ്റനാട്, ആനിക്കാട്, കവിയൂർ, കുന്നന്താനം എന്നീ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ സ്‌കൂളുകളും ഹരിത വിദ്യാലയ പദവി നേടിയിട്ടുണ്ട്.