
പത്തനംതിട്ട : നഗരസഭയുടെ സോണൽ ഓഫീസ് ഇന്ന് മുതൽ കുമ്പഴയിൽ പ്രവർത്തനം ആരംഭിക്കും. രാവിലെ 9.30ന് നഗരസഭ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിന ഹൈദരാലി അദ്ധ്യക്ഷത വഹിക്കും. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാർ, വാർഡ് കൗൺസിലർമാർ തുടങ്ങിയവർ അതിഥികളാകും.
സോണൽ ഓഫീസിൽ ഒരു അസിസ്റ്റന്റ് സെക്രട്ടറിയും ആരോഗ്യ - റവന്യൂ - എൻജിനീയറിംഗ് വിഭാഗം ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥരെ നിയമിച്ചു. ആവശ്യമായ മേശ, കസേര, കമ്പ്യൂട്ടർ തുടങ്ങി ഓഫീസ് സാമഗ്രികളും എത്തിച്ചിട്ടുണ്ട്.