flag

തിരുവല്ല : എൻ.എസ്.എസ് പതാകദിനത്തോടനുബന്ധിച്ച് മതിൽഭാഗം കരയോഗ മന്ദിരാങ്കണത്തിൽ പ്രസിഡന്റ് ശ്രീകുമാർ കൊങ്ങരേട്ട് പതാക ഉയർത്തി. വൈസ് പ്രസിഡന്റ് ശ്രീകുമാർ.ആർ.പി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഭരണസമിതി അംഗങ്ങളായ രാജശേഖരൻനായർ, വിനോദ് കുമാർ, ഗിരിഷ് മുരളി, അനന്ദനാരായണൻ, ഉണ്ണി പിഷാരത്ത് എന്നിവർ പങ്കെടുത്തു.
പെരിങ്ങര കരയോഗത്തിൽ സെക്രട്ടറി മുരളീധരക്കുറുപ്പ് വാര്യവീട്ടിൽ പതാക ഉയർത്തി. മുതിർന്നഅംഗം ഭാസ്ക്കരൻനായർ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
കിഴക്കുംമുറിയി​ൽ കരയോഗം പ്രസിഡൻറ് ആർ.ജയകുമാർ പതാക ഉയർത്തി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കരയോഗം സെക്രട്ടറി എൻ.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.