flagoff
തിരുവല്ല ബിലീവേഴ്സ് ആശുപത്രി സംഘടിപ്പിച്ച സൈക്കിൾ റാലി തിരുവല്ല സബ് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ ജി ഫ്ലാഗ് ഓഫ് ചെയ്യുന്നു

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി ഹെമറ്റോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ 50 കിലോമീറ്റർ ദൂരം സൈക്കിൾ റാലി സംഘടിപ്പിച്ചു. ബിലീവേഴ്സ് ആശുപത്രിയിലെ ഹെമറ്റോളജി വിഭാഗമായ രക്തം (RACTHAM - റീജിയണൽ അഡ്വാൻസ്ഡ് സെന്റർ ഫോർ ട്രാൻസ് പ്ളാന്റേഷൻ, ഹെമറ്റോ ലിംഫോയിഡ് ഓങ്കോളജി ആൻഡ് മാരോ ഡിസീസസ്) 50 ബോൺ മാരോ ട്രാൻസ് പ്ളാന്റേഷൻ വിജയകരമായി പൂർത്തിയാക്കിയതിന്റെ ഭാഗമായാണ് സൈക്കിൾ റാലി സംഘടിപ്പിച്ചത്. മദ്ധ്യതിരുവിതാംകൂറിൽ ഈ നാഴികക്കല്ല് പിന്നിടുന്ന ആദ്യത്തെ ട്രാൻസ്പ്ലാന്റേഷൻ കേന്ദ്രമാണിത്. ഒമയ്യാറൈഡ് എന്ന് പേരിട്ടിരുന്ന 50 സൈക്ലിസ്റ്റുകൾ പങ്കെടുത്ത സൈക്കിൾ റാലി തിരുവല്ല സബ് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ ജി ഫ്ലാഗ് ഓഫ് ചെയ്തു. ബിലീവേഴ്സ്ആശുപത്രി അസോസിയേറ്റ് ഡയറക്ടറും ഹൃദ്രോഗവിഭാഗം മേധാവിയുമായ ഡോ.ജോൺ വല്യത്ത്, മെഡിക്കൽ സൂപ്രണ്ട് ഡോ.ജോംസി ജോർജ്, മെഡിക്കൽ എഡ്യൂക്കേഷണൽ ഡയറക്ടർ ഡോ.തോമസ് മാത്യു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ റോസി മാർസൽ എന്നിവർ പ്രസംഗിച്ചു. ഹെമറ്റോളജി വിഭാഗം മേധാവിയും രക്തം പ്രോഗ്രാം ഡയറക്ടറുമായ ഡോ.ചെപ്സി സി.ഫിലിപ്പ് ബോൺമാരോ ബോധവത്കരണ പ്രഭാഷണം നടത്തി.