
പത്തനംതിട്ട : പത്തനംതിട്ട അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി ഇന്ന് കോന്നി എസ്.എൻ.ഡി.പിയോഗം കോളേജിൽ ‘പുതുതലമുറ സിനിമകളും മാറുന്ന കാഴ്ച ശീലങ്ങളും’ എന്ന വിഷയത്തിൽ സെമിനാർ നടക്കും. സംവിധായകൻ ആദി ബാലകൃഷ്ണൻ വിഷയാവതരണം നടത്തും. പ്രിൻസിപ്പൽ ഡോ.കിഷോർ കുമാറിന്റെ അദ്ധ്യക്ഷതയിൽ മോഡറേറ്റർ എം. എസ് .സുരേഷ്, സംവിധായകൻ ശ്യാം അരവിന്ദം, ഡോ.ഷാജി.എൻ.രാജ്, ആദിത്യൻ എസ് എന്നിവർ സംസാരിക്കും.ചലച്ചിത്ര മേളയോട് അനുബന്ധിച്ച് ഏഴ് സെമിനാറുകൾ ആണ് സംഘടിപ്പിക്കുന്നത്. സെമിനാറുകളിൽ ചലച്ചിത്ര സംവിധായകരായ മധു ഇറവങ്കര കെ.ബി.വേണു തുടങ്ങിയവർ അതിഥികളായിരുന്നു.