പത്തനംതിട്ട: രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കുന്നതിന് രക്തസാക്ഷിത്വം വരിച്ച ധീരയായ നേതാവായിരുന്നു മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡന്റുമായിരുന്ന ഇന്ദിരാഗാന്ധി എന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം പ്രൊഫ. പി.ജെ കുര്യൻ പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ നാൽപതാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട രാജീവ് ഭവനിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ലാ കൺവീനർ എ. ഷംസുദ്ദീൻ നേതാക്കളായ റിങ്കു ചെറിയാൻ, കെ. ജയവർമ്മ, എ. സുരേഷ് കുമാർ, അനിൽ തോമസ്, വെട്ടൂർ ജ്യോതിപ്രസാദ്, സാമുവൽ കിഴക്കുപുറം, കാട്ടൂർ അബ്ദുൾസലാം, സജി കൊട്ടയ്ക്കാട്, ജോൺസൺ വിളവിനാൽ, സുനിൽ.എസ്.ലാൽ, കെ. ജാസിംകുട്ടി, എം.ആർ. ഉണ്ണികൃഷ്ണൻ നായർ, എം.എസ്.പ്രകാശ്, സുനിൽ പുല്ലാട്, ബി നരേന്ദ്രനാഥൻ നായർ, കെ.വി സുരേഷ് കുമാർ, വിനീത എന്നിവർ പ്രസംഗിച്ചു.