aadiakdhd-
തെക്കേവിള 3539-ാം നമ്പർ എൻ.എസ്.എസ് കരയോഗം വാർഷികവും കുടുംബ സംഗമവും കൊല്ലം താലൂക്ക് എൻ.എസ്.എസ് കരയോഗം യൂണിയൻ ചെയർമാൻ ആദിക്കാട് ഗിരീഷ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സ്വാശ്രയ സംരംഭങ്ങളിലൂടെ ഓരോ കരയോഗങ്ങളിലും പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ യൂണിയൻ നേതൃത്വം മുൻകൈ എടുക്കുമെന്ന് കൊല്ലം താലൂക്ക് എൻ.എസ്.എസ് കരയോഗം യൂണിയൻ ചെയർമാൻ ആദിക്കാട് ഗിരീഷ് പറഞ്ഞു. തെക്കേവിള 3539-ാം നമ്പർ എൻ.എസ്.എസ് കരയോഗം വാർഷികവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരയോഗം പ്രസിഡന്റ് ജി. കൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി കെ.ജി. ജീവകുമാർ മുഖ്യപ്രഭാഷണം നടത്തി. എൻ.എസ്.എസ് വനിതാ യൂണിയൻ പ്രസിഡന്റ് ശ്രീകുമാരി നാരയണൻ നായർ, രാധമ്മ, ഡി. ദേവൻ നായർ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് എസ്. രവീന്ദ്രൻ പിള്ള സ്വാഗതവും കുടുംബ സംഗമം കൺവീനർ കട്ടിയിൽ പി. രാധാകൃഷ്ണ പിള്ള നന്ദിയും പറഞ്ഞു. കരയോഗ ഭാരവാഹിയായി 44 വർഷം പിന്നിട്ട പ്രസിഡന്റ് ജി.കൃഷ്ണൻ നായരെ ചടങ്ങിൽ ആദരിച്ചു.