കൊല്ലം: പരവൂർ കുറുമണ്ടൽ മുള്ളഴികം ശ്രീഭദ്രാദേവി കുടുംബ ദേവസ്വം ട്രസ്റ്റിൽ ദേവപ്രശ്ന പരിഹാര കർമ്മങ്ങളും സർപ്പബലിയും ആരംഭിച്ചു. തന്ത്രി മുഖത്തല നീലമന വൈകുണ്ഠത്തിൽ വിഷ്ണുദത്ത് നമ്പൂതിരി, മേൽശാന്തി ഹരി എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ. ഇന്നു രാവിലെ 6 മുതൽ ഗണപതി ഹോമം,സുദർശനഹോമം, പരദേവതാ പൂജ, ബാധ ആവാഹനം, പ്രേതബാധ വേർപാട്, ഉച്ചാടന ക്രിയകൾ, നാളെ രാവിലെ 6 മുതൽ ഗണപതിഹോമം, തിലഹോമം, സുകൃതഹോമം, സായൂജ്യപൂജ, വിഷ്ണുപൂജ, കാൽകഴുകിച്ചൂട്ട്, വിശേഷാൽ പൂജകൾ, സർപ്പബലി.