കരുനാഗപ്പള്ളി : ലാലാജി ഗ്രന്ഥശാലയിൽ ഗാന്ധി ജയന്തി ആഘോഷിക്കുന്നു. ഗാന്ധിജിയുടെ ജീവിതമുഹൂർത്തങ്ങൾ രേഖപ്പെടുത്തിയ അപൂർവ ചിത്രങ്ങളുടെ പ്രദർശനം, ഗാന്ധി സ്മൃതി സമ്മേളനം, നഗരസഭാ വജ്ര ജൂബിലി ഫെലോഷിപ്പ് പഠിതാക്കളുടെ ചിത്രരചനാ മത്സരം , ഫോട്ടോഗ്രാഫി മത്സരം തുടങ്ങിയവയിൽ കുട്ടികളും മുതിർന്നവരും പങ്കെടുക്കുന്നു. നഗരസഭാ വിദ്യാഭ്യാസ കലാ കായിക സ്റ്റാൻഡിംഗ് കമ്മിറ്റിയുടെയും ലാലാജിസ്മാരക കേന്ദ്ര ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. രാവിലെ 9ന് പരിപാടികൾ ആരംഭിക്കും. താത്പര്യമുള്ളവർ ഗ്രന്ഥശാലയിൽ എത്തിച്ചേരണം. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ റെജി ഫോട്ടോ പാർക്ക് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം സാഹിത്യകാരനായ ഡോ.വള്ളിക്കാവ് മോഹൻദാസ് ഗാന്ധി സ്മൃതി സന്ദേശം നൽകും . നഗരസഭാ വാർഡ് കൗൺസിലർ ഡോ. മീന ,ഗ്രന്ഥശാലാ വൈസ് പ്രസിഡന്റ് ജി.സുന്ദരേശൻ , ജോയിന്റ് സെക്രട്ടറി ഡോ.കെ. കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിക്കും.