തൊടിയൂർ: പ്ലാവിള ചന്തമുക്ക് രാത്രിയായാൽ ഇരുട്ടുകൂട്ടിലാണ്. ആകെയുണ്ടായിരുന്ന മിനി മാസ്റ്റ് ലൈറ്റ് മാസങ്ങളായി കത്തുന്നില്ല. കടകൾ അടച്ചാൽ പിന്നെ റോഡിലൂടെ നടക്കാൻ വെട്ടം കരുതണം. ഇരുട്ടിന്റെ മറവിൽ സാമൂഹ്യ വിരുദ്ധരും മദ്യപാനികളും ഇവിടെ വിഹരിക്കുന്നായി നാട്ടുകാർ പറയുന്നു. മണപ്പള്ളി ഇലക്ട്രികൻ സെക്ഷൻ പരിധിയിൽപ്പെട്ടതാണ് ഈ പ്രദേശം.