 
പത്തനാപുരം: ഗാന്ധിഭവനിൽ സംഘടിപ്പിച്ച വയോജനദിനാചരണവും 'ഗാന്ധിഭവൻ സ്‌നേഹപ്രയാണം' പദ്ധതിയുടെ 830ാം ദിന സംഗമവും കൊല്ലം എ.ഡി.എം ജി.നിർമ്മൽ കുമാർ ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവനിലെ അന്തേവാസികളായ വയോധികരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട രാജാവിനെയും രാജ്ഞിയെയും ചടങ്ങിൽ ആദരിച്ചു.
തൃശ്ശൂർ സ്വദേശി എം.രാജൻ (74), പാലാ സ്വദേശി പൊന്നമ്മ (86) എന്നിവരെയാണ് രാജാവും രാജ്ഞിയുമായി തിരഞ്ഞെടുത്തത്. എ.ഡി.എം ഇരുവർക്കും ചെങ്കോലും കിരീടവും സമ്മാനിച്ച് ആദരിച്ചു. വയോധികരായ ഗാന്ധിഭവൻ കുടുംബാംഗങ്ങളെ പുഷ്പഹാരമണിയിച്ച് ആദരിച്ചു.
റോട്ടറി ഇന്റർനാഷണൽ മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ. ജോൺ ഡാനിയേൽ മുഖ്യസാന്നിദ്ധ്യമായി. ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ജി. ഭുവനചന്ദ്രൻ നന്ദിയും പറഞ്ഞു.
ഗാന്ധിഭവൻ ട്രസ്റ്റി പ്രസന്നാ രാജൻ, അക്കൗണ്ട്‌സ് ജനറൽ മാനേജർ കെ. ഉദയകുമാർ, മാനേജിംഗ് ഡയറക്ടർ ബി. ശശികുമാർ, ജനറൽ ഡയറക്ടർ സന്തോഷ് ജി. നാഥ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ബി. മോഹനൻ, പത്തനാപുരം ഡിവൈൻ ലാകോളേജ് വൈസ് പ്രിൻസിപ്പൽ സുഷാന്ത് ചന്ദ്രൻ, ലാ കോളേജ് വിദ്യാർത്ഥികളും പങ്കെടുത്തു.