 
ആലപ്പാട്: ഒരു ഇന്റർ നാഷണൽ മത്സരത്തിൽ പങ്കെടുക്കാനുള്ള തീവ്ര ആഗ്രഹത്തിലായിരുന്നു അഭിറാം. കഴിഞ്ഞ അഞ്ച് വർഷമായി അതിനുള്ള കഠിനപരിശ്രമത്തിലായിരുന്നു. ആഗ്രഹവും പരിശ്രമവും ഒത്തുചേർന്നപ്പോൾ അവസരവും അഭിറാമിനെ തേടിയെത്തി. നവംബറിൽ സിംഗപ്പൂരിൽ നടക്കുന്ന 28 രാജ്യങ്ങൾ പങ്കെടുക്കുന്ന ഏഷ്യ -പസഫിക് ഷിട്ടോറിയു ഇന്റർ നാഷണൽ കരാട്ടെ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി. എന്നാൽ പോകാനുള്ള ചെലവ് ഒന്നരലക്ഷം രൂപ വരും. മത്സ്യത്തൊഴിലാളിയായ പിതാവ് ഗിരീഷ് വിചാരിച്ചാൽ ആ തുക കണ്ടെത്തുക പ്രയാസം. ചെറിയഴീക്കൽ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ അഭിറാം ആലപ്പാട് ചെറിയഴീക്കൽ പുഷ്‌പവിലാസം വീട്ടിൽ ഗിരീഷ് -രേഷ്‌മ ദമ്പതികളുടെ മൂത്തമകനാണ്. കഴിഞ്ഞ 8 വർഷമായി ജില്ലയിലെ സ്കൈ സ്പോർട്സ് കരാട്ടെ അക്കാഡമിയിൽ അഭ്യസിച്ചുവരികയാണ്.
നേട്ടങ്ങൾ