bommkalu-
നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് വലിയ കൂനമ്പായിക്കുളം ക്ഷേത്രത്തിൽ ഒരുക്കിയ ബൊമ്മക്കൊലു

കൊല്ലം: വടക്കേവിള വലിയകൂനമ്പായിക്കുളം ശ്രീഭദ്രകാളി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് നാളെ തുടക്കമാവും. 13ന് വിദ്യാരംഭത്തോടെ സമാപിക്കും. നാളെ രാവിലെ 10ന് നല്ലെണ്ണ അഭിഷേകം. വൈകിട്ട് 5ന് നവരാത്രി മഹോത്സവത്തിലെ കന്യകാപൂജയിൽ പങ്കെടുക്കുന്ന 1008 കുമാരിമാർക്കുള്ള വസ്ത്രവിതരണം പ്രദീപ് മുഖത്തല നിർവ്വഹിക്കും. നിള പാലസ് എം.ഡി പി. സോമരാജൻ നവരാത്രി മഹോത്സവം ഉദ്ഘാടനം ചെയ്യും. തുടർന്ന് 7ന് ഭക്തിഗാനസുധ, 4ന് രാവിലെ 10.30ന് നെയ്യഭിഷേകം, 11.30ന് വടക്കുംപുറത്ത് കുരുതി, രാത്രി 7ന് ആത്മീയ പ്രഭാഷണം, 5 ന് രാവിലെ 11.30ന് മഞ്ഞൾപ്പൊടി അഭിഷേകം, രാത്രി 7ന് നൃത്തസന്ധ്യ, 6ന് രാവിലെ 10ന് തേൻ അഭിഷേകം, രാത്രി 7ന് ഗാനാർച്ചന, 7ന് രാവിലെ 10ന് കരിക്കഭിഷേകം, രാത്രി 7ന് രുദ്രാക്ഷം ഭരതനാട്യം, 8ന് രാവിലെ 10ന് കാര്യസിദ്ധിപൂജ, 11.30ന് കുങ്കുമാഭിഷേകം, രാത്രി 7ന് നൃത്തസന്ധ്യ. 9ന് രാവിലെ 8.30ന് സാരസ്വതഘൃത മന്ത്രാർച്ചന, 10ന് പാലഭിഷേകം, രാത്രി 7ന് നൃത്താർച്ചന.
10ന് രാവിലെ 10ന് പഞ്ചഗവ്യ അഭിഷേകം, വൈകിട്ട് 6ന് നാദോപാസന, 7ന് പൂജവെയ്പ്, 11ന് രാവിലെ 10ന് ഭസ്മാഭിഷേകം, 11.30ന് വടക്കുംപുറത്ത് കുരുതി, വൈകിട്ട് 4ന് ദേവീമാഹാത്മ്യ പാരായണം സമർപ്പണം, രാത്രി 7ന് ആദ്ധ്യാത്മിക പ്രഭാഷണം, 12ന് രാവിലെ 7.30ന് പഞ്ചരത്‌നകൃതി ആലാപനം, 11.30 മുതൽ കന്യകാപൂജ, വൈകിട്ട് 5ന് പുന്തലത്താഴം മംഗലത്ത് ശ്രീമഹാലക്ഷ്മി ക്ഷേത്രത്തിൽനിന്നു ശോഭായാത്ര, 5.15ന് അരങ്ങേറ്റസന്ധ്യ. 13ന് രാവിലെ 6.20ന് പൂജയെടുപ്പ്, 6.30ന് പ്രമുഖ ആചാര്യന്മാരുടെ നേതൃത്വത്തിൽ വിദ്യാരംഭം, 8.30ന് സാരസ്വതഘൃത ജപസേവ. ഭക്തർക്ക് ദർശിക്കാനായി ബൊമ്മക്കൊലു ഒരുക്കിയിട്ടുണ്ടെന്ന് സെക്രട്ടറി എ. അനീഷ്‌കുമാർ അറിയിച്ചു.