
കൊല്ലം: ശാസ്ത്രവേദി ജില്ലാ സമ്മേളനം ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ശാസ്ത്രവേദി ജില്ലാ പ്രസിഡന്റ് സചീന്ദ്രൻ ശൂരനാട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ. അച്യുത് ശങ്കർ എസ്.നായർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി വിമലൻ, വൈസ് പ്രസിഡന്റ് പഴകുളം സതീഷ്, ഡി.സി.സി ഭാരവാഹികളായ വിപിനചന്ദ്രൻ, ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. ശാസ്ത്രവേദി ജില്ലാ സെക്രട്ടറി ജി. ബിജു സ്വാഗതവും ട്രഷറർ രേഖ ഉല്ലാസ് നന്ദിയും പറഞ്ഞു.