photo
കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ ഭാഗം മന്നം മെമ്മോറിയൽ സ്കൂളിന് മുകളിലേക്ക് മരം കടപുഴകിവീണപ്പോൾ

കാെട്ടാരക്കര: കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ ഭാഗം മന്നം മെമ്മോറിയൽ സ്കൂളിന് മുകളിലേക്ക് മരം കടപുഴകിവീണു. ആളപായമില്ല. ഇന്നലെ പുലർച്ചെയാണ് സംഭവം. റെയിൽവേ ഭൂമിയിലെ മരമാണ് കടപുഴകിയത്. നേരത്തെതന്നെ അപകടാവസ്ഥയിലായിരുന്ന മരം മുറിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ടിട്ടും റെയിൽവേ നടപടി എടുത്തിരുന്നില്ല. സ്കൂളിന്റെ മേൽക്കൂരയും വാഹനം പാർക്ക് ചെയ്യുന്ന ഷെഡുമാണ് തകർന്നത്. അദ്ധ്യയന സമയമായിരുന്നേൽ കൂടുതൽ അപകടമുണ്ടായേനെ.