photo
പുനലൂരിലെ ശബരിമല ഇടത്താവളങ്ങളിൽ കൂടുതൽ സൗകര്യം ഒരുക്കുന്നതിനെ സംബന്ധിച്ച് പുനലൂരിൽ പി.എസ്.സുപാൽ എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗം

പുനലൂർ: മണ്ഡല കാലം ആരംഭിക്കുന്നതിന്റെ ഭാഗമായി ശബരിമല ഇടത്താവളങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ പി.എസ്.സുപാൽ എം.എൽ.എയുടെ നേതൃത്വത്തിൽ പുനലൂരിൽ ചേർന്ന സംയുക്ത യോഗത്തിൽ ധാരണയായി. ഇടത്താവളങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളായ ജി.സുന്ദരേശൻ, എ.അജയകുമാർ എന്നിവർ യോഗത്തിൽ അറിയിച്ചു. വിവിധ വകുപ്പുകളുടെ നടപടികൾ ഏകോപിക്കാൻ പുനലൂർ ആർ.ഡി.ഒ.ജി.സുരേഷ്ബാബുവിനെ യോഗം ചുമതലപ്പെടുത്തി.നഗരസഭ വൈസ് ചെയർമാൻ രഞ്ജിത്ത് രാധാകൃഷ്ണൻ,പുനലൂർ ആർ.ഡി.ഒ,തഹസീൽദാർ അജിത് ജോയി, പുനലൂർ ഡിവൈ.എസ്.പി വി.എസ്.പ്രദീപ് കുമാർ, സി.ഐ.ടി.രാജേഷ്കുമാർ,നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ.പി.എ.അനസ് തുടങ്ങിയ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

പൊലീസ് എയ്യ്ഡ് പോസ്റ്റ് സ്ഥാപിക്കണം

പുനലൂർ ടി.ബി.ജംഗ്ഷനിൽ പൊലീസ് എയ്യ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നും, വാളക്കോട് ഇടുങ്ങിയ മേൽപ്പാലത്തിൽ വാഹനങ്ങളെ നിയന്ത്രിക്കാൻ പൊലീസ് ഉണ്ടാകണമെന്നും എം.എൽ.എ യോഗത്തിൽ നിർദ്ദേശം നൽകി.കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ വാളക്കോട്ട് ഒന്നര മാസം മുമ്പ് റോഡിന്റെ വശം ഇടിഞ്ഞ ഭാഗത്ത് പ്രത്യേക സുരക്ഷാ സംവിധാനം ഒരുക്കും. താത്കാലിക കടകൾക്ക് ലൈസൻസ് നൽകുമ്പോൾ പൊലീസിനോടും നഗരസഭയോടും ആലോചിച്ച് വേണമെന്ന് സംയുക്ത യോഗത്തിൽ ആവശ്യപ്പെട്ടു.

ഉദ്യോഗസ്ഥരും ജനപ്രതിനിധികളും