ചാത്തന്നൂർ: ചാത്തന്നൂർ ഐ.ടി.ഐയിൽ ഡ്രസ് മേക്കിംഗ് ട്രേഡ് ഇൻസ്ട്രക്ടറുടെ താത്കാലിക ഒഴിവിലേക്ക് ജനറൽ ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം 5ന് രാവിലെ 11ന് ഐ.ടി.ഐയിൽ നടത്തും. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും / എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഡ്രസ് മേക്കിംഗ് /ഗാർമെന്റ് ഫാബ്രിക്കേറ്റിംഗ് ടെക്നോളജി / കോസ്റ്റം ടെക്നോളജി വിഷയത്തിലെ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഫാഷൻ ആൻഡ് അപ്പാരൽ ടെക്നോളജി വിഷയത്തിലെ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരി പകർപ്പുകളും സഹിതം ചാത്തന്നൂർ ഐ.ടി.ഐയിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.