കരുനാഗപ്പള്ളി : വോയിസ് ഒഫ് ഇടക്കുളങ്ങരയുടെ ഉദ്ഘാടന സമ്മേളനവും പുരസ്കാര വിതരണവും സി.ആർ.മഹേഷ് എം.എൽ.എ നിർവഹിച്ചു. വോയിസ് ഒഫ് ഇടക്കുളങ്ങര പ്രസിഡന്റ് മുബാഷ് തൊടിയൂർ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽ.എസ്.കല്ലേലിഭാഗം മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുധീർ കാരിക്കൽ, ഗ്രാമ പഞ്ചായത്ത് മെമ്പർ സുജാത, ഉത്തമൻ ഉണ്ണൂലേത്ത്, ആർ.സനജൻ, ഷാജി മാമ്പള്ളിൽ,മാരിയത്ത് ടീച്ചർ , സണ്ണി കടുക്കര,രമേശ് അയ്യപ്പൻ,
ഷൈബു സുരേന്ദ്രൻ, അനി രാജ് എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ജയചന്ദ്രൻ തൊടിയൂർ , ബിജു മുഹമ്മദ്, ബിന്ദു വിജയകുമാർ ,ഓമനക്കുട്ടൻ മാഗ്ന, സന്തോഷ് തൊടിയൂർ, നിസാർ പൊയ്യക്കരേത്ത് ,ഹിലാൽ മുഹമ്മദ് ,നജീബ് മണ്ണേൽ എന്നിവരെ പുരസ്കാരം നൽകി ആദരിച്ചു.