കൊല്ലം: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ശാസ്ത്ര സാങ്കേതിക പ്രദർശനം എക്സ്‌ട്രാ ജി ക്ലബിന്റെ നേതൃത്വത്തിൽ കൊല്ലം ആശ്രമം മൈതാനത്ത് ഇന്ന് മുതൽ ആരംഭിക്കും. 30 വരെയാണ് പ്രദർശനം.
എ.ഐ, റോബോട്ടിക്സ്, ഐ.ഒ.ടി തുടങ്ങി ഐ.എസ്.ആർ.ഒയുമായി സഹകരിക്കുന്നത് അടക്കമുള്ള വിവിധ ശാസ്‌ത്ര സാങ്കേതിക വിജ്ഞാന മേഖലകളിൽ നിന്നുള്ള കമ്പനികൾ പ്രദർശനത്തിൽ പങ്കെടുക്കും. എല്ലാ ദിവസവും ഉച്ചയ്‌ക്ക് 2.30ന് 500 അടി വരെ ഉയരത്തിൽ പോകുന്ന മോഡൽ റോക്കറ്റ് ലോഞ്ചിംഗ് ഉണ്ടായിരിക്കും. റോക്കറ്റ് പ്ലേലോഡ് ടെക്‌നോളജി, സോളിഡ് മോട്ടോർ ഇങ്ങനിറ്റിംഗ്, നാസാ സ്പേസ് ആപസ് പവലിയൻ എന്നിവ പ്രത്യേകതയാണ്. ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ മേഖലകളിൽ നിന്നുള്ള പ്രമുഖർ എക്സ്പോയിലെ വിവിധ സെമിനാറുകൾക്കും സെഷനുകൾക്കും നേതൃത്വം നൽകും.
ലോക റെക്കാഡ് നേടിയ ശിലാ മ്യൂസിയത്തിന്റെ പുരാവസ്തു പ്രദർശനവുമുണ്ടാകും. കുട്ടികൾക്കായുള്ള നാസാ സ്പേസ് ആപ്പ്സ് പവലിയനും എക്സിബിഷന്റെ പ്രത്യേകതയാണ്. 150രൂപയാണ് പ്രവേശന ഫീസ്. സ്‌കൂൾ വിദ്യാർത്ഥികൾക്ക് 100 രൂപ. പത്രസമ്മേളനത്തിൽ എക്‌സ്‌ട്രാ ജി ക്ലബ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ അനിയൻ കോശി, ജനറൽ മാനേജർ തോമസ് മാത്യു, സി.ഇ.ഒ നെജി നെൽസൺ എന്നിവർ പങ്കെടുത്തു.