 
പോരുവഴി : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വയോജനദിനാചാരണം നത്തി. പെൻഷണേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എ. മുഹമ്മദ് കുഞ്ഞ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അർത്തിയിൽ അൻസാരി അദ്ധ്യക്ഷനായി. ജില്ലാ ഉപാദ്ധ്യക്ഷൻ എൻ. സോമൻപിള്ള, നിയോജകമണ്ഡലം സെക്രട്ടറി കെ ജി.ജയചന്ദ്രൻ പിള്ള, സംസ്ഥാന കൗൺസിൽ അംഗം ശൂരനാട് വാസു, വനിതാ ഫോറം പ്രസിഡന്റ് അസൂറ ബീവി,ആയിക്കുന്നം സുരേഷ് ബാബു, മുഹമ്മദ് ഹനീഫ, തങ്ങൾ കുഞ്ഞ്, ലീലാമണി, എൽ. മറിയാമ്മ, കെ.സാവിത്രി,എം.ഐ.നാസർ ഷാ, എം.ജോർജ്, പ്രകാശ് കല്ലട,രാജീവ് മലനട,രാധാകൃഷ്ണപിള്ള, ശിവൻ പിള്ള,ജോൺ പോൾ സ്റ്റഫ്,മോഹനൻ പിള്ള,പത് മകുമാർ,സന്തോഷ് കുമാർ,രാജൻപിള്ള എന്നിവർ സംസാരിച്ചു. തുടർന്ന് വയോജനങ്ങളെ ആദരിച്ചു.