കൊല്ലം: ജില്ലയിൽ ഇന്നും നാളെയുമായി സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണം നടത്തും. തൊഴിലിടങ്ങളിലും തൊഴിലാളി ഭവനങ്ങളിലുമാണ് ശുചീകരണം. 'എന്റെ ഭവനം ശുചിത്വ ഭവനം" എന്ന സന്ദേശം വീടുകളിൽ പതിച്ച് വീടും പരിസരവും ശുചിത്വമുള്ളതാക്കാൻ എല്ലാ സി.ഐ.ടി.യു അംഗങ്ങളും നാളെ വീടും പരിസരവും വൃത്തിയാക്കണമെന്ന് ജില്ലാ പ്രസിഡന്റ് ബി.തുളസീധരക്കുറുപ്പ്, സെക്രട്ടറി എസ്.ജയമോഹൻ എന്നിവർ അഭ്യർത്ഥിച്ചു.