cccc
ചിതറ ഗവ.എൽ.പി.എസിൽ ശാസ്ത്രജ്ഞൻ കിരൺ മോഹന്റെ നേതൃത്വത്തിൽ നടന്ന വാന നിരീക്ഷണം

കടയ്ക്കൽ: ചിതറ ഗവ.എൽ.പി.എസിൽ ജ്യോതി ശാസ്ത്ര പഠന ക്ലാസും വാനനിരീക്ഷണവും നടത്തി . ശാസ്ത്രജ്ഞൻ കിരൺ മോഹൻ പരിപാടിക്ക് നേതൃത്വം നൽകി. സ്കൂളിലെ അക്കാഡമിക് മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയ ' ആകാശ വിസ്മയങ്ങളിലേക്ക് ഒരു യാത്ര " എന്ന പരിപാടിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത് . പ്രഥമാദ്ധ്യാപകൻ ബിജു , വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അമ്മൂട്ടി മോഹനൻ ,പി.ടി.എ വൈസ് പ്രസിഡന്റ് വിനോദ് , തുളസി എന്നിവർ പങ്കെടുത്തു.