ns
ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ശാസ്താംകോട്ട യൂണിറ്റ് വാർഷിക സമ്മേളനം മേഖല പ്രസിഡന്റ് ഉദയൻ കാർത്തിക ഉദ്ഘാടനം ചെയ്യുന്നു

. ശാസ്താംകോട്ട : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ( എ.കെ.പി. എ ) ശാസ്താംകോട്ട യൂണിറ്റ് വാർഷിക സമ്മേളനം ഭരണിക്കാവ് റോയൽ ബേക്ക് ഹാളിൽ കരുനാഗപ്പള്ളി ഈസ്റ്റ് മേഖല പ്രസിഡന്റ് ഉദയൻ കാർത്തിക ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് വിജില വി.പിള്ള അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ അവാർഡു ദാനവും അനുമോദനവും പരിസ്ഥിതി പ്രവർത്തകൻ കെ.വി. രാമാനുജൻ തമ്പി നിർവഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം സുരേന്ദ്രൻ വള്ളിക്കാവ് മുഖ്യ പ്രഭാഷണം നടത്തി. മേഖലാ സെക്രട്ടറി വി. ഉണ്ണികൃഷ്ണൻ, കെ. അശോകൻ, യൂണിറ്റ് സെക്രട്ടറി സനോജ് ശാസ്താംകോട്ട, സുനിൽ കുമാർ, മധു ഇമേജ്, ഹനീഫ അബീസ്, നിസാർ ആവണി, സന്തോഷ് സ്വാഗത്, ശ്രീകുമാർ ശ്രീ, ശാലിനി കേഫ , വിനേഷ് കളേഴ്സ്, സഞ്ജിത്ത്, സുനിൽ നീരജ്, റെജി പ്രയാർ, സോമൻ റെയിൻബോ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ : സനോജ് ശാസ്താംകോട്ട ( പ്രസിഡന്റ് ) , ശാലിനി കേഫ (വൈസ് പ്രസിഡന്റ് ) , മധു അമൽ (സെക്രട്ടറി ) , ശ്രീകുമാർ കളേഴ്സ് ( ജോ.സെക്രട്ടറി ) , വിജില വി.പിള്ള ( ട്രഷറർ ) . കെ . അശോകൻ, ശ്രീകുമാർ , വി. ഉണ്ണികൃഷ്ണൻ, ബിജു സോപാനം ( മേഖലാ കമ്മറ്റി അംഗങ്ങൾ ).