thanakl-

കൊല്ലം: തണലിന്റെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിക്ക് സമീപം ആരംഭിച്ച ന്യൂറോ റിഹാബ് ഫിസിയോ തെറാപ്പി സെന്ററിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ നിർവഹിച്ചു. നിസ്വാർത്ഥരായ ഒരു കൂട്ടം ആളുകളുടെ പരിശ്രമത്തിന്റെ ഫലമാണ് ജീവകാരുണ്യ മേഖലയിലെ തണലിന്റെ വളർച്ചയെന്ന് പി.കെ.ഗോപൻ പറഞ്ഞു. തണൽ ജനറൽ സെക്രട്ടറി സിയാദ് ഏഴംകുളം അദ്ധ്യക്ഷനായി. മെഡിസിറ്റി ചെയർമാൻ അബ്ദുൽ സലാം വെഞ്ഞാറമൂട്, ഡോ. സൈജു ഹമീദ്, ഇർഫാൻ ഹനീഫ്, ഡോ. ഷാജഹാൻ, ഡോ. അശോക് ശങ്കർ, എം.എ.റഹ്മാൻ, സാദിഖ് യൂസുഫ്, നാസർ കടപ്പാടക്കട, എ.കെ.സലീം, നാസർ കൊച്ചാണ്ടിശേരി, അബ്ദുൽ ജബ്ബാർ, അബ്ദുൽ റഷീദ്, ഷഹീർ കാര്യത്ത്, യഹിയ കുരീപ്പുഴ, അഷ്റഫ് വടക്കേവിള, അമാനുള്ള ഖാൻ തുടങ്ങിയവർ പങ്കെടുത്തു.