കൊല്ലം: ശമ്പള ബിൽ മാറുന്നതിന് വിദ്യാഭ്യാസ ഓഫീസർമാർ കൗണ്ടർ സൈൻ ചെയ്യണമെന്ന ഫിനാൻസ് ഡിപ്പാർട്ട്മെന്റിന്റെ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പരവൂർ സജീബ്, ജില്ലാ സെക്രട്ടറി എസ്.ശ്രീഹരി എന്നിവർ ആവശ്യപ്പെട്ടു. ട്രിഷറികൾ ഡിജിറ്റലൈസ് ചെയ്യുകയും സ്ഥാപന മേധാവികൾ നേരിട്ട് ശമ്പള ബില്ലുകൾ സമർപ്പിച്ച് പാസാക്കിയെടുക്കാനുള്ള സാഹചര്യം ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഒരുക്കിയതാണ്. എന്നാൽ കഴിഞ്ഞ ദിവസത്തെ ഉത്തരവിലൂടെ പ്രധാനാദ്ധ്യപകരുടെ അധികാര പരിധിയാണ് സർക്കാർ ഇല്ലാതാക്കിയത്. മാത്രമല്ല, എയ്ഡഡ് വിദ്യാലയങ്ങളിൽ സർക്കാരിന്റെ അമിത ഇടപെടലുകൾക്കും രാഷ്ട്രീയ താത്പര്യങ്ങൾക്കും പുതിയ ഉത്തരവ് വഴിവയ്ക്കും. എയ്ഡഡ് വിദ്യാലയങ്ങളെ തകർക്കാനുള്ള ആസൂത്രിത നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് കെ.പി.എസ്.ടി.എ ഭാരവാഹികൾ ആവശ്യപ്പെട്ടു.