hocky-
ജവഹർലാൽ നെഹ്റു ഹോക്കി ടൂർണമെന്റ് സംസ്ഥാന തല മത്സര വിജയികൾക്കുള്ള ട്രോഫി ഡെപ്യൂട്ടി മേയർ കൊല്ലം മധു സമ്മാനിക്കുന്നു

കൊല്ലം: പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ജവഹർലാൽ നെഹ്റു ഹോക്കി ടൂർണമെന്റ് (അണ്ടർ 17 ആൺ / പെൺ) സംസ്ഥാന തല മത്സരങ്ങൾ കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ സമാപിച്ചു. നാല് ദിവസങ്ങളിലായി നടന്ന മത്സരങ്ങളിൽ 28 ടീമുകൾ പങ്കെടുത്തു.

ആൺകുട്ടികളുടെ വിഭാഗത്തിൽ പന്തലാംപാടം എം.എം എച്ച്.എസ്.എസ്, തിരുവനന്തപുരം ജി.വി രാജ സ്പോട്സ് സ്കൂൾ, ചെമ്മൻ കടവ് പി.എം.എസ്.എ.എം.എ എച്ച്.എസ്.എസ് എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ജി.വി രാജ സ്പോട്സ് സ്കൂളിലെ ബിലാലാണ് മികച്ച കളിക്കാരൻ. ഇതേ ക്സൂളിലെ അജിൻ ടോപ്പ് സ്കോറും റാഫി മികച്ച ഗോൾ കീപ്പറുമായി തിരഞ്ഞെടുക്കപ്പെട്ടു.

പെൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം ജി.വി രാജ സ്പോട്സ് സ്കൂൾ, കൊല്ലം എസ്.എൻ ട്രസ്റ്റ് സ്കൂൾ, തിരുവല്ല സി.എസ് സെമിനാരി എച്ച്.എസ് എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ജി.വി രാജ സ്പോട്സ് സ്കൂളിലെ ആദിലക്ഷ്മിയാണ് മികച്ച കളിക്കാരി. ഇതേ സ്കൂളിലെ എസ്.പരമേശ്വരി ടോപ്പ് സ്കോററും ഫിദ ഫാത്തിമ ഗോൾ കീപ്പറുമായി തിരഞ്ഞെടുക്കപ്പെട്ടു.

സമാപന സമ്മേളനം ഡെപ്യൂട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്തു. സമ്മാനദാനവും അദ്ദേഹം നിർവഹിച്ചു. വിദ്യാഭ്യാസ - കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.സവിതാദേവി അദ്ധ്യക്ഷയായി. സ്റ്റേറ്റ് സ്പോർട്സ് ഓർഗനൈസർ ഡോ. സി.എസ്.പ്രദീപ്, കൊല്ലം ഡി.ഡി കെ.എ.ലാൽ, സ്വീകരണ കമ്മിറ്റി ചെയർമാൻ പരവൂർ സജീബ്, കെ.സജിലാൽ, എ.ആർ.മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു.