
ഏരൂർ: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാക്കാത്ത പെൺകുട്ടിയെ പല തവണ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയിൽ. അലയമൺ കരുകോൺ ആമിന മൻസിലിൽ ഷാഹിദ് ( 27) ആണ് പിടിയിലായത്. 2017 ജൂണിലാണ് സംഭവം. അഞ്ചൽ ഗവ.ആശുപത്രി ഭാഗത്ത് നിന്ന് പെൺകുട്ടിയെ കാറിൽ വർക്കല ബീച്ചിൽ കൊണ്ടുപോയി ഫ്രൂട്ടിയും മറ്റും വാങ്ങി കൊടുത്തു.തുടർന്ന് കുട്ടി മയങ്ങിപോയ സമയം ഇയാൾ കുട്ടിയുടെ നഗ്നചിത്രങ്ങൾ എടുക്കുകയും അത് ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പീഡനത്തിന് ശേഷം പ്രതി ഒളിവിൽ പോവുകയായിരുന്നു. ഏരൂർ പൊലീസ് ഇൻസ്പെക്ടർ ആർ.ജയകുമാർ, എസ്.ഐ ഫൈസൽ, എസ്.സി.പി.ഒമാരായ നൗഷാദ്, ശ്യംകുമാർ, ബിനു, സന്തോഷ്, അനിൽകുമാർ, ജയരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.