
ബംഗളൂരു: ബംഗളൂരു എയർപോർട്ടിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ യുവാക്കൾ സഞ്ചരിച്ച ബൈക്ക് ഓട്ടോയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന കൊല്ലം കൊട്ടിയം തഴുത്തല കാവുവിളയിൽ കുന്നുംപുറത്ത് സജിഭവനിൽ മനോജിന്റെ മകൻ കിരൺ മനോജ് (23) സംഭവസ്ഥലത്തുവച്ച് മരിച്ചു. ബൈക്കിന് പിന്നിലിരുന്ന കോട്ടയം സ്വദേശിയായ യുവാവും ഓട്ടോ ഡ്രൈവറും ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. കിരണിന്റെ പിതാവ് ഗൾഫിൽ നിന്ന് നാട്ടിലെത്തി. മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് വീട്ടുവളപ്പിൽ സംസ്കരിക്കും. മാതാവ്: ബിന്ദു. സഹോദരൻ: മാനസ്.