
കുഴിയം: ബൈക്കിടിച്ച് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.
കുഴിയം വൈദ്യശാല മുക്കിൽ പടിഞ്ഞാറ്റതിൽ പുത്തൻ പുരയിൽ (ഗംഗാ ഹോട്ടൽ) പരേതനായ ഗംഗാധരന്റെ ഭാര്യ ശാന്തമ്മയാണ് (79) ഇന്നലെ വൈകിട്ട് മരിച്ചത്. ഞായറാഴ്ച രാവിലെ 10.30ന് വൈദ്യശാല മുക്കിൽ വച്ചായിരുന്നു അപകടം. സംസ്കാരം ഇന്ന്. മക്കൾ: ബാഹുലേയൻ, ശിവൻ, മണികണ്ഠൻ, കൃഷ്ണൻ കുട്ടി. മരുമക്കൾ: വത്സല, രാജമ്മ, ലേഖ,.