ns
മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി മൈനാഗപ്പള്ളി ടൗൺ ശുചീകരണ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വർഗീസ് തരകൻ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: ശുചീത്വ കേരളം സുസ്ഥിര കേരളം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആരംഭിച്ച മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിൻ മൈനാഗപ്പള്ളി പഞ്ചായത്തിൽ ആരംഭിച്ചു. മൈനാഗപ്പള്ളി ടൗണിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് തരകൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ സേതുലക്ഷ്മി അദ്ധ്യക്ഷനായി. ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷീബ സജു സ്വാഗതം പറഞ്ഞു. മെമ്പർമാരായ അജിശ്രീകുട്ടൻ, ബിജുകുമാർ, ലാലി ബാബു, അനന്തുഭാസി ,ഷാജിചിറക്കുമേൽ, പഞ്ചായത്ത്‌ സെക്രട്ടറി ഷാനവാസ്‌ ജീവനക്കാരായ സുനിത, മായ, മിനി, മനു, ഉഷ കുമാരി, ലീജ, സിജിന, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമസേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.